ലഹരി മരുന്നുമായി നാലു പേർ അറസ്റ്റിൽ

28

കൊച്ചി : ലഹരി മരുന്നുണ്ടെങ്കില്‍ മണം പിടിച്ചു തിരിച്ചറിയുന്ന നായയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നാലു പേരില്‍ നിന്ന് എം. ഡി. എം. എ ഉള്‍പ്പടെയുള്ള സിന്തറ്റിക് ലഹരി കണ്ടെത്തി അറസ്റ്റു ചെയ്തു. ചക്കരപ്പറമ്പിലെ ഹോട്ടലിലടക്കം ലഹരി ഉപയോഗിക്കുന്ന വാരാന്ത്യപാര്‍ട്ടികള്‍ നടക്കുന്നതായി വിവരങ്ങളുണ്ടായിരുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ ലഹരിയുമായാണോ എത്തിയത് എന്നതിലായിരുന്നു പരിശോധന.

ആലുവ സ്വദേശിയും ബംഗലരൂവില്‍ താമസക്കാരനുമായി ഡിസ്‌ക് ജോക്കി അന്‍സാര്‍, നിശാ പാര്‍ട്ടിയുടെ നടത്തിപ്പു കാരായ നിസ്വിന്‍, ജോമി ജോസ്, ഡെന്നീസ് റാഫേല്‍ എന്നിവരാണ് പടിയിലായത്. മൂവരും എറണാകുളം സ്വദേശികളാണ്. റെയ്ഡ് പുലര്‍ച്ചെ മൂന്നേമുക്കാല്‍ വരെ നീണ്ടു.

കൊച്ചിയിൽ വ്യാപക പരിശോധന

മയക്കുമരുന്നു ലോബിയുടെ പ്രവര്‍ത്തനം ബംഗളുരുവില്‍ നിന്നും കൊച്ചിയിലേക്ക് മാറ്റിയാതായി രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തില്‍ കൊച്ചി നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ നിശാപാ‌ര്‍ട്ടിക്കിടെയായിരുന്നു റെയ്ഡ്. ശനിയാഴ്ച രാത്രി 11.30 യോടെ കൊച്ചിയിലെ അഞ്ച് ഹോട്ടലുകളില്‍ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ, എക്‌സൈസ് എന്‍ഫോഴിസ്‌മെന്റ്, കസ്റ്റംസ് വിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിശോധന. എല്ലായിടത്തും ഒരേ സമയത്തായിരുന്നു റെയ്ഡ്.

പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ അധികവും 20 മുതല്‍ 25 വയസ് വരെയുളള യുവാക്കളും യുവതികളുമാണ്.
എറണാകുളം,കോട്ടയം ജില്ലകളില്‍ നിന്നുള്ള യുവാക്കളും യുവതികളുമായിരുന്നു നിശാപാര്‍ട്ടിയില്‍ പങ്കെടുത്തവരില്‍ ഏറിയപങ്കും. വിദ്യാര്‍ത്ഥികള്‍,ഡോക്ടര്‍മാരടക്കമുള്ള പ്രൊഫഷണലുകളും പാര്‍ട്ടിയില്‍ പങ്കെടുത്തു. റെയ്ഡ് നടക്കുന്ന തായി സൂചനകള്‍ ലഭിച്ചപ്പോള്‍ തന്നെ നിശാപാര്‍ട്ടികളില്‍ നിന്നും യുവതീ യുവാക്കള്‍ ചിതറിയോടി. എന്നാല്‍ ചക്കരപ്പറമ്പിലെ ഹോട്ടലില്‍ ഡി.ജെ. പാര്‍ട്ടി നടത്തിയവര്‍ക്ക് പരിശോധക സംഘമെത്തിയപ്പോഴേക്കും രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. ഉദ്യോഗസ്ഥരെത്തുമ്ബോള്‍ മദ്യപിച്ച്‌ അബോധാവസ്ഥയില്‍ നിവര്‍ന്നു നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പലരും.

NO COMMENTS