കോവിഡ്​ ബാധ രോഗമുക്തിയേക്കാള്‍ രൂക്ഷം – ദേശീയ ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപിക്കണമെന്ന്​ കപില്‍ സിബല്‍

30

ന്യൂഡല്‍ഹി: രാജ്യത്ത് ‘കോവിഡ്​ ബാധ രോഗമുക്തിയേക്കാള്‍ രൂക്ഷമാകുന്നു. മോദിജി ദേശീയ ആരോഗ്യ അടിയന്തരാവസ്​ഥ പ്രഖ്യാപി ക്കണമെന്നും തെരഞ്ഞെടുപ്പ്​ കമീഷന്‍ -​തെരഞ്ഞെടുപ്പ്​ റാലികള്‍ക്ക്​ മൊ​റ​ട്ടോറിയം പ്രഖ്യാപിക്കണമെന്നും . കോടതി -ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്​ നേതാവ് ‘ -കപില്‍ സിബല്‍ ട്വീറ്റ്​ ചെയ്​തു.

രാജ്യത്ത്​ കോവിഡ്​ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ്​ കപില്‍ സിബലിന്‍റെ പ്രതികരണം. കഴിഞ്ഞദിവസം 2,61,500 പേര്‍ക്കാണ്​ രാജ്യത്ത്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. നാലുദിവസമായി രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.കോവിഡ്​ കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ്​ റാലികള്‍ക്ക്​ മൊറ​ട്ടോറിയം പ്രഖ്യാപിക്കണമെന്ന്​ തെര​െഞ്ഞടു പ്പ്​ കമീഷനോട്​ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്​തു.

NO COMMENTS