തൃശൂര്‍ അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി അധികാരമേറ്റു എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ല.

26

തൃശൂര്: ഹൈക്കോടതി വിധിയെ തുടര്‍ന്ന് അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ബി.ജെ.പി പ്രതിനിധി കള്‍ അധികാരമേറ്റു.

ഹരി സി. നരേന്ദ്രന്‍ പ്രസിഡന്‍റായും ഗീത സുകുമാരന്‍ വൈസ് പ്രസിഡന്‍റായും സത്യപ്രതി ജ്ഞ ചെയ്​ത്​ അധികാരമേറ്റു. വരണാധികാരി സി.ഡി. മാലിനി സത്യവാചകം ചൊല്ലിക്കൊടുത്തു. എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ബി.ജെ.പി ജില്ല മുന്‍ പ്രസിഡന്‍റ്​ എ. നാഗേഷ്, ലോചനന്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

14 അംഗ പഞ്ചായത്തില്‍ ബി.ജെ.പിക്ക് ആറും എല്‍.ഡി.എഫിന്​ അഞ്ചും യു.ഡി.എഫിന്​ മൂന്നും പ്രതിനിധികളാണുള്ളത്​. രണ്ടുതവണ യു.ഡി.എഫി​െന്‍റ പിന്തുണയോടെ എല്‍.ഡി.എഫിലെ എ.ആര്‍. രാജു പ്രസിഡന്‍റായും ഇന്ദിര ജയകുമാര്‍ വൈസ് പ്രസിഡന്‍റായും തെരഞ്ഞെടുക്കപ്പെടുകയും സത്യപ്രതിജ്ഞ ചൊല്ലുകയും ചെയ്​തിരുന്നു.

എന്നാല്‍, യു.ഡി.എഫി​െന്‍റ സഹായത്തോടെ ഭരിക്കേണ്ടെന്ന് പറഞ്ഞ് ഇവര്‍ രണ്ട്​ തവണയും രാജിവെച്ചു. ഇതോടെ ഭരണം അനിശ്ചിതത്വത്തിലായി. ഈ അവസ്ഥ തുടരുന്നതിനാല്‍ തങ്ങളെ അധികാരമേല്‍ക്കാന്‍ അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ട് വോട്ടെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ ഹരി സി. നരേന്ദ്രനും ഗീത സുകുമാരനും ഹൈകോടതിയെ സമീപിക്കുകയായിരുന്നു.

NO COMMENTS