കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി

18

തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ സ്ഥലങ്ങളിലും ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവര്‍ മാത്രം കേന്ദ്രത്തിലെ ത്തുന്ന സംവിധാനം ഉണ്ടാക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു താലൂക്കില്‍ ഒരു സിഎഫ്‌എല്‍ടിസി എങ്കിലും നിര്‍മിക്കും. 35 % മുകളില്‍ വ്യാപനമുള്ളിടത്ത് യുദ്ധകാലാടിസ്ഥാ നത്തില്‍ നടപടി സ്വീകരിക്കും. ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പ്രയാസമില്ലാതെ വാക്സീന്‍ എടുത്തുപോകാനുള്ള സാഹചര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് രണ്ടാം തരംഗത്തെ നേരിടാന്‍ ശക്തമായ സംവിധാനമാണ് സംസ്ഥാനം കൈക്കൊള്ളു‌ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 11 ശതമാനത്തില്‍ താഴെ ആളുകള്‍ക്കു മാത്രമാണ് ആദ്യ തരംഗത്തില്‍ കോവിഡ് ബാധിച്ചത്. വളരെ കുറഞ്ഞ മരണ നിരക്ക് നിലനിര്‍ത്താന്‍ സംസ്ഥാനത്തിനു സാധിച്ചു. ഡിലേ ദ പീക് എന്നതായിരുന്നു ആദ്യ തരംഗത്തില്‍ സംസ്ഥാനത്തിന്റെ സമീപനമെങ്കില്‍ രണ്ടാം തരംഗത്തില്‍ ക്രഷ് ദ കര്‍വ് എന്നതാണ് സമീപനം. മാസ്കുകള്‍ ശരിയായ രീതിയില്‍ വയ്ക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. ബ്രേക്ക് ദ ചെയിന്‍ കൃത്യമായി നടപ്പാക്കണം.

രോഗവ്യപനത്തിന്റെ തോത് വര്‍ധിച്ച സാഹചര്യത്തില്‍ ആളുകള്‍ കൂട്ടംകൂടുന്ന പരിപാടികള്‍ ഒഴിവാക്കണം. രോഗം ഉച്ഛസ്ഥായിയിലെത്തുന്നത് പരമാവധി വൈകിപ്പിച്ചു. ഇന്ത്യയില്‍ ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായിട്ടും ഏറ്റവും അവസാനം ഉച്ഛസ്ഥായിയിലെത്തിയത്. ഒന്നാം തരംഗം മറികടന്ന് രണ്ടാം ഘട്ടത്തെ േനരിടാന്‍ ശക്തമായ സംവിധാനം ഒരുക്കി. നമുക്കാവശ്യമായ ഓക്സിജന്റെ അളവ് 74.25 മെട്രിക് ടണ്‍ ആണ് 212 മെട്രിക് ടണ്‍ ഉത്പാദിപ്പിക്കുന്നു.

ഇന്ത്യയില്‍ വാക്സീന്‍ ഒട്ടും പാഴാക്കാതെ വിതരണം ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ഒരു ദിവസം മൂന്നരലക്ഷം ആളുകള്‍ക്ക് വാക്സീന്‍ നല്‍കാന്‍ സാധിക്കും. വാക്സീനുകളുടെ ദൗര്‍ലഭ്യമാണ് പ്രധാന പ്രതിസന്ധി. തക്കസമയത്ത് കേന്ദ്രത്തെ അറിയിച്ചു. പുതിയ വാക്സീന്‍ നയം കേരളത്തിന് ബുദ്ധിമുട്ടാണ്. നിര്‍മാതാക്കളോട് വില കൊടുത്ത് വാങ്ങാനാണ് സംസ്ഥാനത്തോട് പറഞ്ഞിട്ടുള്ളത്. ഇത് വലിയ ബാധ്യതയുണ്ടാക്കും. 150 രൂപയ്ക്ക് കേന്ദ്രത്തിന് നല്‍കുന്ന കോവിഷീല്‍ഡ് വാക്സീന്‍ 400 രൂപയ്ക്കാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. നിത്യേന 2.5 ലക്ഷം പേര്‍ക്ക് വാക്സീന്‍ നല്‍കാനായിരുന്നു ലക്ഷ്യം. എന്നാല്‍ സാധിച്ചില്ല. വാക്സീന്‍ ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും മുഖ്യന്ത്രി ആവശ്യപ്പെട്ടു

NO COMMENTS