വെഞ്ഞാറമൂട്; കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 13 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. എംസി റോഡില്‍ പിരപ്പന്‍കോട് മഞ്ചാടിമൂട് ജംക്‌ഷനു സമീപത്താണ് അപകടം ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസും വെമ്ബായത്തു നിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് വന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്.
കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ സുനില്‍(45),കണ്ടക്ടര്‍ നവാസ്(32),ലോറി ഡ്രൈവര്‍ കടയ്ക്കല്‍ സ്വദേശി സുമിത്(32), സഹായി കുലശേഖരം സ്വദേശി രാകേഷ്(32) ,ബസ് യാത്രക്കാരായ അസീന(32) അഴീക്കോട്, സമ്ബത്ത്(32)അഞ്ചല്‍, ശിവപ്രസാദ്(42)അടൂര്‍, സുനി(22), വിനീത്(35)കൊടുവഴന്നൂര്‍, നിശാന്ത്(21), സീതാലക്ഷ്മി(75)വിതുര, അബ്ദുല്‍ മനാഫ്(22)നിലമേല്‍,മായ(42)അലന്തറ എന്നിവര്‍ക്കാണു അപകടത്തില്‍ പരിക്കേറ്റത്.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരിക്കേറ്റ യാത്രക്കാരെ കന്യാകുളങ്ങര ഗവ.ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ലോറി ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത് കെഎസ്‌ആര്‍ടിസി അധികൃതരും കൂടെയുണ്ടായിരുന്നവരും തടഞ്ഞു. പൊലീസ് എത്തി കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കു ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.നിയന്ത്രണംവിട്ട ലോറി വലതു ഭാഗത്തേക്ക് കയറി ബസുമായി കൂട്ടിയിടിച്ചാണ് അപകടമെന്നു പൊലീസ് പറഞ്ഞു.