സോണെപെട് • ദുരഭിമാനക്കൊലയെന്നു സംശയിക്കുന്ന സംഭവത്തില്‍ പതിനേഴുകാരി കൊല്ലപ്പെട്ടു. അവളുടെ രണ്ടു സഹോദരന്മാരെ പൊലീസ് അറസ്റ്റു ചെയ്തു. മൂന്നാമനെ തിരയുന്നു. ഭിധാള് ഗ്രാമത്തില്‍ പ്രീതിയാണു കൊല്ലപ്പെട്ടത്.
മുതിര്‍ന്ന സഹോദരന്മാരായ മുകേഷ്, സന്ദീപ്, സോനു എന്നിവര്‍ പെണ്‍കുട്ടിയെ വിഷം നല്‍കിയും ശ്വാസംമുട്ടിച്ചും കൊന്നശേഷം മൃതദേഹം ദഹിപ്പിക്കുകയാണുണ്ടായതെന്നു പൊലീസ് പറഞ്ഞു. മുകേഷ്, സന്ദീപ് എന്നിവരാണ് അറസ്റ്റിലായത്.