സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

155

തിരുവനന്തപുരം : സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്ബൂര്‍ണ്ണ ലോക്ഡൗണ്‍ പരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡിനെതിരെ നല്ല ഇടപെടലാണ് സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡിന് ശേഷമുള്ള ചികിത്സക്കും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അതേസമയം, കേരളത്തില്‍ വാക്സീന് വലിയ ക്ഷാമമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. വാക്സീന് വേണ്ടി ആദ്യമേ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും വളരെ പരിമിതമായേ വാക്സീന്‍ കിട്ടിയുള്ളൂവെന്ന് മന്ത്രി കുറ്റപ്പെടുത്തി.

NO COMMENTS