ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ​ 61000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു

31

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ റെക്കാര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ. മട്ടന്നൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ മന്ത്രി, 61000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

സംസ്ഥാനത്ത് ഏറ്റവുംകൂടിയ ഭൂരിപക്ഷം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു തുടക്കംമുതല്‍ മട്ടന്നൂരില്‍ എല്‍ ഡി എഫിന്റെ പ്രചാരണം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കുശേഷം അവസാന ലാപ്പിലാണ് മണ്ഡലത്തില്‍ യുഡിഎഫിന്റെ പ്രചാരണം ശക്തമായത്.

മട്ടന്നൂര്‍ ആര്‍എസ്പിക്ക് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ അതൃപ്തിയുണ്ടായിരുന്നു. ഇല്ലിക്കല്‍ ആഗസ്തിയായി രുന്നു യു ഡി എഫ് സ്ഥാനാര്‍ത്ഥി.ബിജു ഏളക്കുഴിയായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥി.കഴിഞ്ഞ തവണ മന്ത്രി ഇപി ജയരാജന്‍ 43,381 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മട്ടന്നൂരില്‍ വിജയിച്ചത്. 2011-നേക്കാള്‍ പതിനായിരത്തി ലധികം വോട്ടിന്റെ ഭൂരിപക്ഷം വര്‍ദ്ധിപ്പിക്കാന്‍ ഇപിക്ക് സാധിച്ചിരുന്നു.

NO COMMENTS