തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കോവിഡ് വാര്‍ഡ് തുറന്നു. നിയുക്ത എം.എല്‍.എ. ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര്‍. സലൂജ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. ജലീല്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്. സുനിത, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വിളപ്പില്‍ രാധാകൃഷ്ണന്‍, നെടുമങ്ങാട് മുനസിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.എസ്. ശ്രീജ, ജില്ലാ പഞ്ചായത്ത് അംഗം എ. മിനി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഡി. രാജേഷ്, നെടുമങ്ങാട് ആശുപത്രി സൂപ്രണ്ട് ഡോ. അഷ്റഫ്, അഡ്വ. ജയദേവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള പേരൂര്‍ക്കട, നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രികളിലും കോവിഡ് വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ അറിയിച്ചു. കോവിഡ് വാര്‍ഡിലുള്ളവരുടെ ചികിത്സാ ചെലവുകളും ഭക്ഷണവും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കും. ചികിത്സയുടെ ഭാഗമായുള്ള ആന്റിജന്‍ കിറ്റ്, പി.പി.ഇ കിറ്റ്, തെര്‍മല്‍ സ്‌കാനര്‍ തുടങ്ങിയവ വാങ്ങി നല്‍കുമെന്നും പ്രസിഡന്റ് അറിയിച്ചു.