തിരുവനന്തപുരം: ആക്കുളം പാലത്തിലെ ടോള്‍പിരിവ് അവസാനിപ്പിച്ചു. റോഡ് നിര്‍മ്മാണത്തിന് ചെലവായ പണം തിരികെ ലഭിച്ചിട്ടും ടോള്‍ പിരിവ് നടത്തുന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ടോള്‍ നിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് വന്നത്.കഴക്കൂട്ടം കോവളം ബൈപ്പാസിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2004 മുതലാണ് ആക്കുളത്ത് ടോള്‍ ആരംഭിച്ചത്.പാലത്തിന്റെ നിര്‍മ്മാണ ചെലവായ പതിനേഴ് കോടിമുപത്തിയെട്ട് ലക്ഷത്തി നാല്‍പ്പത്തൊന്നായിരത്തി നൂറ്റി അറുപത്തിയെട്ട് രൂപ പിരിച്ചെടുക്കുന്നതുവരെയാണ് ടോള്‍ പിരിവിന് അനുമതി.സംസ്ഥാന പൊതുമരാമത്ത വകുപ്പ് കരാറുകാരെക്കൊണ്ട് ടോള്‍ പിരിച്ച് ദേശീയ പാത അതോറിട്ടിക്ക് നല്‍കുകയാണ് ചെയ്യുന്നത്.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് 100 കോടിയില്‍ താഴെ നിര്‍മ്മാണ ചെലവുവരുന്ന പാലങ്ങളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കിയിരുന്നു.എന്നാല്‍ ഇതിനുള്ള നോട്ടിഫിക്കേഷന്‍ വന്നാല്‍ മാത്രമെ ടോള്നിര്ത്തു എന്ന നിലപാടിലായിരുന്നു സര്‍ക്കാര്‍.ഇതില്‍ വ്യക്തവന്നതോടെയാണ് ടോള്‍ അവസാനിപ്പിച്ചുകെണ്ടുള്ള ഉത്തരവ് വന്നത്ദേശിയ പാത അതോറിറ്റിയുടെ നേതൃത്വത്തില്‍ കഴക്കുട്ടം മുതല്‍ മുക്കോലവരെ നാലുവരി പാതയാക്കാനുള്ള പണികള്‍ തുടങ്ങി.700 കോടിയോളം മുതല്‍മുടക്കില്‍ വികസിപ്പിക്കുന്നപാതയുടെ ടോള്‍പിരിവിനുള്ള അവകാശം ദേശിയ പാത അതോറിറ്റിക്കാണ് .26.5 കിലോമീറ്ററില്‍ ഉള്‍പ്പെടുന്നതാണ് ആക്കുളം പാലവും.നാലുവരി പാത വികസനത്തിനുശേഷം പുതിയ ടോള്‍ ആരംഭിക്കും.യാത്രക്കാര്‍ക്ക് താല്കാലിക ആശ്വാസം മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.