
തിരുവനന്തപുരം : എല്ലാ കോവിഡ് മാനദന്ധങ്ങളും പാലിച്ചു കൊണ്ട് തന്നെ ഞങ്ങളുടെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും ഇല്ലായെങ്കിൽ ഞങ്ങൾ വളരെ ദുരന്തങ്ങളിലേക്കാണെത്തുക എന്ന് കേരളാ കൊമേർസ്യൽ ആർട്ടിസ്റ്റ് വെൽഫയർ അസോസിയേഷൻ. (KCAWA ) സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് ആർ പറയുന്നു
കൊറോണ വൈറസിന്റെ വ്യാപനത്തിലൂടെയുള്ള നഷ്ട്ടം ഞങ്ങൾക്ക് വളരെ വലുതാണ്. കേരളത്തിൽ 14 ജില്ല കളിലും കൊമേഴ്‌സ്യൽ കലാരംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് കുടുംബാംങ്ങളാണുള്ളത് സന്തോഷ് പറയുന്നു
നിത്യ ചിലവുകൾ പോലും നടത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും കഴിഞ്ഞ ലോക്ക് ഡോൺ കാലത്ത് കടകൾ തുറക്കാൻ കഴിയാത്തതു കൊണ്ട് ഞങ്ങളുടേ കമ്പ്യൂട്ടർ സാമഗ്രഹികൾ നശിച്ചു പോകുന്ന അവസ്ഥ യാണുണ്ടായത്. ലോക്ക്ഡൗണിന്റെ രണ്ടാം വരവിലും ഇതൊക്കെ തന്നെയാവും സംഭവിക്കുക എന്നത് ഞങ്ങൾ ഭയപ്പെടുന്നു.
ഞങ്ങൾ ചെയ്യുന്ന ജോലികൾ ഒരു നിത്യ ഉപയോഗ അവശ്യവസ്തുക്കളിൽ പെടാത്തതിനാൽ സർക്കാർ ഏർ പ്പെടുത്തുന്ന നിയന്ത്രണങ്ങളിൽ കടകൾ തുറക്കുവാനോ, ജോലികൾ ചെയ്യുവാനോ ഞങ്ങൾക്ക് സാധിക്കാറില്ല.
ഞങ്ങളെ കുറിച്ച് ആരും ചിന്തിക്കുന്നില്ല അധികൃതർ ശ്രദ്ധിക്കുന്നില്ല എന്നും എന്നാൽ ഞങ്ങളുടേ പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധിക്കണമെന്നും സൂപ്പർ മാർക്കറ്റുകളും പച്ചക്കറി കടകളും പ്രവർത്തിക്കുന്നതുപോലെ എല്ലാ കോവിഡ് മാനദന്ധങ്ങളും പാലിച്ചു കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും ഞങ്ങളുടെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തി ക്കാൻ അനുവദിക്കണമെന്നും വേദനയോടെയാണ് നെറ്റ് മലയാളം ന്യൂസിനോട് പറയുന്നത്