തിരുവനന്തപുരം: കോവിഡ് വാക്‌സിൻ 45 വയസിന് മുകളിൽ പ്രായമായ കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ എത്തിക്കാൻ തീരുമാനം. ഇതിനായി ആരോഗ്യ സ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 45 ന് മുകളില്‍ പ്രായമുള്ള കിടപ്പ് രോഗികളുടെയും പട്ടിക തയ്യാറാക്കും. തുടര്‍ന്ന് ഓരോ രോഗിയില്‍ നിന്നും വാക്സിനേഷനായി സമ്മതം തേടും. ദൈനംദിന ഗൃഹപരിചരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇത് പൂര്‍ത്തിയാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തവും ഉറപ്പാക്കാം. എഫ്.എച്ച്.സി, പി.എച്ച്.സി ഉദ്യോഗസ്ഥര്‍ക്ക് സി.എച്ച്.സി, താലൂക്ക് ആശുപത്രികളിലെ ഉദ്യോഗസ്ഥരുടെ സഹായവും തേടാം. സഹായത്തിന് ദിശ 1056, 104, 0471 2551056 എന്നീ നമ്ബരുകളിലും ബന്ധപ്പെടാം.
കമ്മ്യൂണിറ്റി നഴ്‌സിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യണം. എല്ലാ വാക്‌സിനേഷന്‍ ടീം അംഗങ്ങളും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. വാക്‌സിന്‍ നല്‍കിയ ശേഷം അര മണിക്കൂര്‍ രോഗിയെ നിരീക്ഷിക്കണം. അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപദേശത്തിനായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണം