ബാബ രാംദേവിനെ താക്കീത് ചെയ്ത് ഹൈക്കോടതി .

38

ന്യൂഡല്‍ഹി: വിവാദ യോഗ ഗുരു ബാബ രാംദേവിനെ താക്കീത് ചെയ്ത് ഡല്‍ഹി ഹൈകോടതി. കൊറോണ വൈറസിനെതിരായ മരുന്നാണെന്ന പേരില്‍ ‘കൊറോണില്‍’ കിറ്റിനുവേണ്ടി വ്യാപക പ്രചരണം നടത്തുന്നതില്‍ നിന്ന് ബാബ രാംദേവിനെ തടയണം എന്നാവശ്യപ്പെട്ടായിരുന്നു ഡി.എം.എ ഡല്‍ഹി ഹൈ കോടതിയെ സമീപിച്ചത്.

കോവിഡിനെ പ്രതിരോധിക്കുന്ന അലോപ്പതി മരുന്നുകള്‍ രോഗം സുഖപ്പെടുത്തില്ലെന്ന രാംദേവിന്‍റെ പ്രസ്താവനകള്‍ ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. കോവിഡ് വാക്സിനെതിരെയും രാംദേവ് രംഗത്തുവന്നത് ഡോക്ടര്‍മാരെ പ്രകോപിപ്പിച്ചു. ഇതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാംദേവിനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

കേസ് വീണ്ടും പരിഗണിക്കുന്ന ജൂലൈ 13 വരെ പ്രകോപനപരമായ യാതൊരു പരാമര്‍ശവും രാംദേവിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് രാംദേവിന്‍റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശിച്ചു.

NO COMMENTS