കാട്ടുപന്നി ശല്യം അതിരൂക്ഷം – ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തി മറിച്ചു

35

തിരുവനന്തപുരം : വെഞ്ഞാറമൂടിലാണ് കാട്ടുപന്നി ശല്യം അതിരൂക്ഷമായി തുടരുന്നത്, വ്യാഴാഴ്ച രാത്രി കൂനന്‍ വേങ്ങയില്‍ നിന്നും പുല്ലമ്പാറയിലേക്ക് വരികയായിരുന്ന ടൊയോട്ട കാറാണ് മൂന്നുതോട് സമീപം വച്ച്‌ കാട്ടു പന്നി ക്കൂട്ടങ്ങള്‍ കുത്തി മറിച്ചത്.

ഈ പ്രദേശങ്ങളില്‍ പന്നി ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. രാത്രികാലങ്ങളിലും പകലും ഇരു ചക്ര വാഹന യാത്രക്കാര്‍ക്ക് നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. പുല്ലമ്പാറ പഞ്ചായത്ത് പന്നി ശല്യത്തിന് ജാഗ്രത സമിതി രൂപീകരിക്കുകയും വനംവകുപ്പിന്റെ നേതൃത്വത്തില്‍ കാട്ടുപന്നികളെ വെടിവച്ച്‌ കൊല്ലുകയും ചെയ്തിട്ടുണ്ട്. എന്നാൽ പന്നി ശല്യം സഹിക്കാൻ പറ്റാത്തവയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കൂട്ടത്തോടെ വന്ന പന്നികള്‍ കാറിടിച്ചു മറിക്കുകയായിരുന്നു. കാര്‍ തലകീഴായി മറിഞ്ഞു. കാറിലുണ്ടായി രുന്നവര്‍ പരിക്കുകളൊന്നും ഏല്‍ക്കാതെ രക്ഷപ്പെട്ടു.തേമ്പാമൂട് സ്വദേശിയായ അലിഫിന്റെ ഉടമസ്ഥതയിലുള്ള താണ് കാര്‍

NO COMMENTS