നജ്റാന്: സൗദി അറേബ്യയിൽ നജ്റാനിലുണ്ടായിരുന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാര്‍ മരണ പ്പെട്ടു. കോട്ടയം സ്വദേശി ഷിന്‍സി ഫിലിപ്പ് (28), തിരുവന്തപുരം സ്വദേശി അശ്വതി വിജയന് (31) എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നജ്റാന് കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ സ്നേഹ, റിന്‍സി എന്നീ നഴ്സുമാര്‍ക്കും കൂടാതെ ഡ്രൈവറാ യിരുന്ന അജിത്തിനും പരിക്കേറ്റു .
ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്. ഇവരെ നജ്റാന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്റാനിലെ താര് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അനന്തര നടപടികളുമായി സൗദിയിലെ യുനൈറ്റഡ് നഴ്സസ് അസോസിയേഷന് ഭാരവാഹികള്‍ രംഗത്തുണ്ട്.