സൗദിയിലേക്കുള്ള മടക്കയാത്ര മുടങ്ങിയ മലയാളികൾക്ക് വിസാ കാലാവധി ദീര്‍ഘിപ്പിക്കുമെന്ന് സൗദി പാസ്‌പോര്‍ട്ട് മന്ത്രാലയം

76

സൗദിയിലേക്കുള്ള മടക്കയാത്ര മുടങ്ങിയ മലയാളികള്‍ അടങ്ങിയ പ്രവാസികൾക്ക് ഇഖാമ , റീ എന്‍ട്രി, സന്ദര്‍ശക വിസാ കാലാവധി എന്നിവ 2021 ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ച്‌ നല്‍കുമെന്ന് സൗദി പാസ്‌പോര്‍ട്ട് മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളി ലേക്ക് വിമാന സര്‍വിസുകള്‍ നിര്‍ത്തിവച്ചിരുന്നു

ജൂലൈ 31 വരെ സൗജന്യമായാണ് കാലാവധി നീട്ടി നല്‍കുക. ഇതിനായി പ്രത്യേകം അപേക്ഷ നല്‍കേണ്ട തില്ലെന്ന് ജവാസാത്ത് വ്യക്തമാക്കി. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രത്യേക നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. യാത്രാവിലക്ക് മൂലം സൗദിയിലേക്ക് തിരിച്ചുവരാന്‍ സാധിക്കാത്തവരുടെ ഇഖാമ, എക്‌സിറ്റ്-റീ എന്‍ട്രി, വിസിറ്റ് വിസ എന്നിവയുടെ കാലാവധി നീട്ടിനല്‍കാന്‍ ഇക്കഴിഞ്ഞ മെയ് 24നാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദ്ദേശം നല്‍കിയത്. ജൂണ്‍ രണ്ടുവരെ കാലാവധി ദീര്‍ഘിപ്പിച്ച്‌ നല്‍കുമെന്നായിരുന്നു അന്ന് മന്ത്രാലയം അറിയിച്ചിരുന്നത്.

എന്നാല്‍ ആര്‍ക്കും തന്നെ കാലാവധി പുതുക്കി ലഭിച്ചിരുന്നില്ല. ഇതുമൂലം പ്രവാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നിരുന്നു. ഇതിനിടെയാണ് ഇന്ന് കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ അറിയിപ്പുണ്ടായത്. യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള മുഴുവന്‍ വിദേശികള്‍ക്കും ജൂലൈ 31 വരെ ഇഖാമ, റീ എന്‍ട്രി എന്നിവയുടെ കാലാവധി സൗജന്യമായി ദീര്‍ഘിപ്പിച്ചുനല്‍കും. ഈ രാജ്യങ്ങളില്‍നിന്നുള്ള സന്ദര്‍ശന വിസ നേടിയവര്‍ക്കും വിസാ കാലാവധി ദീര്‍ഘിപ്പിച്ച്‌ നല്‍കുമെന്ന് ജവാസാത്ത് വിഭാഗം അറിയിച്ചു.

യാത്രാവിലക്കുമൂലം പ്രവാസികളുടെ മടങ്ങിവരവ് അനന്തമായി നീളുന്ന സാഹചര്യത്തില്‍ പല കമ്ബനികളും മടങ്ങിവരാനാകാത്ത പ്രവാസികളുടെ ഇഖാമയും റീ എന്‍ട്രിയും പുതുക്കുന്നതിന് വിമുഖത കാണിച്ച്‌ തുടങ്ങിയിട്ടുണ്ട്. ഇത് പ്രവാസികളുടെ വിസ റദ്ദാകുന്നതിന് വഴിവയ്ക്കും. അതിനാല്‍ തന്നെ ഈ സന്ദര്‍ഭത്തില്‍ ഇഖാമയും റീ എന്‍ട്രിയും പുതുക്കിനല്‍കണമെന്ന സൗദി രാജാവിന്റെ നിര്‍ദ്ദേശം പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്.

ഇതിനാവശ്യമായ സാമ്പത്തിക ചെലവുകള്‍ ധനകാര്യ മന്ത്രാലയം വഹിക്കും. വിസാ കാലാവധി പുതുക്കിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനായി മുഖീം ഡോട്ട് എസ്.എ എന്ന പോര്‍ട്ടിലില്‍നിന്നും വിസ വാലിഡിറ്റി എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇഖാമ നമ്ബറും അനുബന്ധവിവരങ്ങളും നല്‍കിയാല്‍ മതി. അബ്ഷിര്‍ വഴിയും കാലാവധി പരിശോധിക്കാവുന്നതാണ്. ഇന്ത്യയുള്‍പ്പെടെ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിലുള്ള നിരവധി പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ് പുതിയ തീരുമാനം.

NO COMMENTS