ഇന്ധനവില വര്‍ധനക്കെതിരെ രാജ്യവ്യാപകമായി പ്രതിക്ഷേധം – കോണ്‍ഗ്രസ് നേതാക്കൾ അറസ്റ്റിൽ

21

ബംഗളൂരു: രാജ്യത്ത് അടിക്കടി കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന്​ നേതൃത്വം നല്‍കിയ കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ്​ പ്രസിഡന്‍റ്​ ഡി.കെ. ശിവകുമാറും പൊലീസ്​ കസ്റ്റഡിയില്‍. ലഖ്​നോവില്‍ യുപി ​ കോണ്‍ഗ്രസ്​ കമ്മിറ്റി പ്രസിഡന്‍റ്​ അജയ്​ ലല്ലു പ്രസാദിനെ പൊലീസ്​ വീട്ടുതടങ്കലിലാക്കി.

രാജ്യത്തെ ​ഇന്ധനവിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ്​ രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പെട്രോള്‍ പമ്ബുകള്‍ക്ക്​ മുമ്ബിലായിരുന്നു പ്രതിഷേധം നടത്തിയത് .പ്രതിഷേധത്തില്‍ ചേരുന്നതിന് മുന്നോടിയായാണ്​ അജയ്​ ലല്ലുവിനെ വീട്ടുതടങ്കലിലാക്കിയതെന്ന്​ പാര്‍ട്ടി ട്വീറ്റ്​ ചെയ്​തു.

കര്‍ണാടക കോണ്‍ഗ്രസ്​ ​പ്രദേശ്​ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംസ്​ഥാനത്ത്​ 100 നോട്ട്​ ഔട്ട്​ കാമ്ബയിന്‍ ആരംഭിച്ചു. ജൂണ്‍ 11 മുതല്‍ 15വരെയാണ്​ കാമ്ബയിന്‍ സംഘടിപ്പിക്കുക. ഇതിന്‍റെ ഭാഗമായി സംസ്ഥാന​ത്തെ 5000 പെട്രോള്‍ പമ്ബുകള്‍ക്ക്​ മുമ്ബില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡി.കെ. ശിവകുമാര്‍ പ്രതികരിച്ചു .

NO COMMENTS