കൊല്‍ക്കത്ത: ആറ് വയസുളള പേരക്കുട്ടി നോക്കി നില്ക്കെ ഞങ്ങളെ കൂട്ടമായി ബലാല്‍സംഗം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഹർജിയുമായി രണ്ട് സ്ത്രീകള്‍ സുപ്രീം കോടതിയില്‍ . തൃണമൂല്‍ പ്രവര്‍ത്തകര്‍ ബലാത്സംഗം ചെയ്‌ത കേസ് പ്രത്യേക അന്വേഷണ സംഘമോ, സി.ബി.ഐയോ അന്വേഷിക്കണ മെന്നാണ് ഇവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും .
മേയ് 4, 5 തീയതികളില്‍ തൃണമൂല്‍ പ്രവത്തകര്‍ തന്നെ കൂട്ടബലാല്‍സംഗം ചെയ്‌തു. രാജ്യത്തെ ജനാധിപത്യ പ്രക്രിയ യില്‍ തന്റെ കുടുംബം പങ്കെടുത്തതിനാണ് ഈ ആക്രമണം നേരിടേണ്ടി വന്നത്’-ഹര്‍ജി നല്‍കിയിരി ക്കുന്നവരില്‍ ഒരാളായ 60 വയസുകാരി പറഞ്ഞു. എന്നാല്‍ ബലാല്‍സംഗം നടന്നുവെന്ന് പരിശോധനയിലൂടെ തെളിഞ്ഞിട്ടും കുറ്റം ചെയ്‌ത അഞ്ചുപേരുടെ പേര് നല്‍കിയിട്ടും പൊലീസ് അക്കൂട്ടത്തില്‍ ഒരാളെ മാത്രമേ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയുളളുവെന്നും ഇവര്‍ ആരോപിച്ചു.
പിന്നാക്ക വിഭാഗത്തില്‍ പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കും നേരിടേണ്ടി വന്നത് കൊടും പീഡനമാണ്. ‘ബിജെപിയെ പിന്തുണച്ച തന്റെ കുടുംബത്തിനെ ഒരു പാഠം പഠിപ്പിക്കാനായി തന്നെ മേയ് 9ന് കാട്ടില്‍ പിടിച്ചു കൊണ്ടുപോയി നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. തുടര്‍ന്ന് കാട്ടില്‍ ഉപേക്ഷിച്ചിട്ട് കുറ്റവാളികള്‍ കടന്നുകളഞ്ഞു. പിന്നീട് വീട്ടിലെത്തിയ തൃണമൂല്‍ നേതാവ് പരാതിപ്പെട്ടാല്‍ കുടുംബത്തെ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തി’- പെണ്‍കുട്ടിയുടെ ഹര്‍ജിയില്‍ പറയുന്നു.