കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കും

129

കര്‍ഷക സമരം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി കര്‍ഷകസംഘടനകള്‍.ഇതേതുടര്‍ന്ന് ഡല്‍ഹി അതിര്‍ത്തിയിലെ സമരകേന്ദ്രങ്ങളിലേക്ക്‌ കര്‍ഷകരുടെ ഒഴുക്ക്‌ തുടരുന്നു. സമരം ഏഴുമാസം പിന്നിടുന്നതിന്റെ ഭാഗമായി ജൂണ്‍ 26ന്‌ ആഹ്വാനം ചെയ്‌തിട്ടുള്ള രാജ്യവ്യാപക പ്രതിഷേധ പരിപാടി വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കും. നിയമങ്ങള്‍ പിന്‍വലിക്കാതെ നീക്ക് പോക്കില്ലെന്നും കിസാന്‍ മോര്‍ച്ച അറിയിച്ചു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം തുടരുമ്ബോളും നിയമങ്ങള്‍ സംബന്ധിച്ച്‌ ചര്‍ച്ചയില്ലെന്ന നിലപാടിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഈ നിലപാട് തിരുത്തി കഴിഞ്ഞ ദിവസം രംഗത്തെത്തിയ കേന്ദ്രകൃഷി മന്ത്രി, നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ ചര്‍ച്ചയാകാമെന്ന് അറിയിച്ചു. കൃഷിമന്ത്രിയുടെ പ്രസ്താവന വിശദമായി ചര്‍ച്ച ചെയ്ത സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിക്കുകയാണ്.

NO COMMENTS