കുറ്റിപ്പുറം : കുറ്റിപ്പുറം പഞ്ചായത്ത് നടുവട്ടം വെള്ളറമ്പിലെ കുഞ്ഞിപ്പാത്തുമ്മയെ(62) കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. നടുവട്ടം വെള്ളാറമ്പ് സ്വദേശിയായ ചീരന്‍കുളങ്ങര മുഹമ്മദ് ഷാഫിയാണ്(34) അറസ്റ്റിലായത്.
മദ്യലഹരിയിലായിരുന്ന പ്രതി മോഷണശ്രമത്തിനിടെയാണ് കൊല നടത്തിയത്. തന്ത്രപരമായ നീക്കത്തിലൂടെ, കൃത്യം നടത്തി 48 മണിക്കൂറിനകം പോലീസ് പ്രതിയെ വലയിലാക്കുകയായിരുന്നു.ഇന്ന് പ്രതിയെ തെളിവെടുപ്പി നായി സംഭവ സ്‌ഥലത്തു കൊണ്ടുവരും.വളാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എം ഷമീറിന്റെ നേതൃത്വത്തി ലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.