തിരുവനന്തപുരം | തിരുവനന്തപുരത്ത് മറ്റൊരു യുവതി വാടക വീട്ടില്‍ തീ കൊളുത്തി മരിച്ച നിലയില്‍. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം രാത്രി 11.30 ഓടെയായിരുന്നു സംഭവം. വിവരം അറിഞ്ഞ് പോലീസും നാട്ടുകാരും എത്തിയപ്പോഴേക്കും ഭര്‍ത്താവ് ഓടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.