അപൂര്‍വ രോഗം ബാധിച്ച് പതിനഞ്ചു വയസുകാരന്‍ മരിച്ചു

41

ആലപ്പുഴ:ആലപ്പുഴ പാണവള്ളിയിൽ പത്താംക്ലാസ് വിദ്യാര്‍ഥിയും 15 വയസ്സ്കാരനുമായ ഗുരുദത്താണ് പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന അപൂര്‍വ രോഗം ബാധിച്ച മരിച്ചത്.

പ്രൈമറി അമീബിക് മസ്തിഷ്‌ക ജ്വരം ഗുരുതരമായ രോഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 2016 മുതല്‍ ഇതുവരെ രോഗം ബാധിച്ച്‌ അഞ്ചുപേരും മരിച്ചു. ഈ രോഗം ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരാന്‍ സാധ്യതയില്ലെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും മന്ത്രി പറഞ്ഞു. കുട്ടിയുടെ മരണം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ചെളി നിറഞ്ഞ ജലാശയങ്ങളില്‍ കണ്ടുവരുന്ന നെയ്‌ഗ്ലെറിയ ഫൗളറി മനുഷ്യര്‍ മുങ്ങിക്കുളിക്കുമ്പോള്‍ മൂക്കിലൂടെ ശിരസ്സില്‍ എത്തി തലച്ചോറില്‍ അണുബാധയു ണ്ടാക്കുന്നതാണ് മാരകമാകുന്ന തെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.

കഴിഞ്ഞ ഞായര്‍ മുതല്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി യില്‍ ചികിത്സയിലായിരുന്ന ഗുരുദത്ത് തോട്ടില്‍ കുളിച്ചതിനെ തുടര്‍ന്നാണ് രോഗമുണ്ടായ തെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY