17 വയസ്സുകാരന്‍ അഷ്ടമുടിക്കായലില്‍ മുങ്ങിമരിച്ചു

12

കൊല്ലം: കുരീപ്പുഴ സ്വദേശി ആദര്‍ശ് എന്ന 17 വയസ്സുള്ള പ്ലസ് ടു വിദ്യാര്‍ഥിയാണ് അഷ്ടമുടിക്കായലില്‍ മുങ്ങി മരിച്ചത്. വെള്ളത്തില്‍ വീണ തുഴ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.കൂട്ടുകാര്‍ക്കൊപ്പം വള്ളം നിര്‍മ്മിച്ച്‌ കായലില്‍ ഇറങ്ങുകയായിരുന്നു. കുരീപ്പുഴ നീലവീട്ടില്‍ കിഴക്കതില്‍ മോഹന്‍ദാസിന്‍റെയും സുനിത യുടെയും മകനാണ്. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സഹോദരങ്ങള്‍: അഭിലാഷ്, ആകാശ്.

NO COMMENTS