കക്കോടി : ബിജെപി പ്രവര്‍ത്തകന്റെ വീടിനോട് ചേര്‍ന്ന ഭൂഗര്‍ഭ അറയില്‍ സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷ് പിടികൂടി. കക്കോടി മടവൂര്‍ ഓങ്കോറമല മുക്കാളി വീട്ടില്‍ ഭരതരാജനാ(44) ണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡിലെ ഭൂഗര്‍ഭ അറയില്‍ ചാരായം വാറ്റാന്‍ സൂക്ഷിച്ച വാഷും വാറ്റുപകരണ ങ്ങളുമാണ് പിടിച്ചെടുത്തത്.
നാളുകളായി ഇയാള്‍ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ ഷംസുദ്ദീന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. വ്യാജമദ്യം നിര്‍മിക്കാ നായി വാഷ് സൂക്ഷിച്ചതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ലോക്ക് ഡൗണ്‍ കാലത്ത് വന്‍തോതില്‍ ചാരായം വാറ്റി വിവിധ ഭാഗങ്ങളില്‍ എത്തിക്കാന്‍ പദ്ധതിയിട്ടിരുന്നതായി ഇയാള്‍ മൊഴിനല്‍കി.
വ്യാജ മദ്യനിര്‍മാണം തടയാന്‍ സ്പെഷല്‍ സ്ക്വാഡ് ഇതുവരെ നടത്തിയ പരിശോധനയില്‍ 15 കേസെടുത്തു. ഒരാളെ അറസ്റ്റ് ചെയ്തു. 3000ത്തോളം ലിറ്റര്‍ വാഷ് കണ്ടെടുത്തു. റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ യു പി മനോജ്, സിഇഒമാരായ ദീന്‍ ദയാല്‍, ബിനീഷ് കുമാര്‍, അജിത്ത്, റനീഷ് എന്നിവര്‍ പങ്കെടുത്തു.