67-കാരനെ വെട്ടിക്കൊലപ്പെടുത്തിയത് ലഹരി ഉപയോഗത്തിനെതിരെ പരാതി നല്‍കിയതിന്

25

തിരുവനന്തപുരം: വർക്കല താഴെവെട്ടൂർ സ്വദേശി 67 വയസ്സുള്ള ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത് ലഹരി ഉപയോഗിച്ച യുവാക്കള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് . ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നംഗ സംഘം താഴെവെട്ടൂർ പള്ളിക്ക് സമീപത്ത് ലഹരിപദാർത്ഥങ്ങള്‍ ഉപയോഗിക്കുന്നത് ഷാജഹാൻ പൊലീസിനെ അറിയിച്ചിരുന്നു.

തലയ്ക്ക് ആഴത്തില്‍ മുറിവേറ്റ വയോധികനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.താഴെവെട്ടുർ പള്ളിക്ക് സമീപം ക്രിസ്മസ് രാത്രിയാണ് സംഭവം.

NO COMMENTS

LEAVE A REPLY