ജിദ്ദ: മദീനയിലെ ഹര്റത്തു ഖൈബറിലെ ഉമ്മു ജര്സാനില് 7000 വര്‍ഷം പഴക്കമുള്ള ഗുഹ കണ്ടെത്തിയതായി സൗദി പുരാവസ്തു അതോറിറ്റി.
റേഡിയോ കാര്‍ബന്‍ സാേങ്കതികവിദ്യ ഉപയോഗിച്ച് ഗുഹക്കുള്ളില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ അവശിഷ്ടങ്ങള്‍ക്കും ഫോസിലുകള്‍ക്കും 7000 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് തെളിഞ്ഞു. വിവിധ മൃഗങ്ങളുടെ അസ്ഥിയും മനുഷ്യ തലയോട്ടികളും കണ്ടെത്തി. അസ്ഥികള്‍ ഡി.എന്‍.എ പരിശോധനക്ക് വിധേയമാക്കുകയാണ്.ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് അറേബ്യന്‍ ഉപദ്വീപില്‍ മനുഷ്യവാസമുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് ഇത്.
സൗദി ജിയോളജിക്കല്‍ സര്‍വേ, കിങ് സഉൗദ് യൂനിവേഴ്സിറ്റി, ജര്‍മന്‍ മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് ഗവേഷണം.