ചാരായം വാറ്റുന്നതിനായ് ഉപയോഗിക്കുന്ന 770 ലിറ്റർ വാഷ് കണ്ടെത്തി

41

ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
ചാരായം വാറ്റുന്നതിനായ് പാകപ്പെടുത്തിയ 770 ലിറ്റർ വാഷ് കണ്ടെത്തിയത്.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ബാറുകളും ബിവറേജുകളും അടച്ചതോടെ അനധികൃതമായ് വ്യാജ വാറ്റു നിർമാണം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ കാസറകോട് വെള്ളരി ക്കുണ്ട് താലൂക്കിൽ കോടോം വില്ലേജിൽ തടിയം വളപ്പിൽ എരുമക്കുളത്താണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത് സംഘത്തിൽ അസി: എ ക്സൈസ് ഇൻസ്പെക്ടർ സജിത്ത്.കെ.എസ്, പ്രിവൻ്റീവ് ഓഫീസർ വി.ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീകാന്ത്.എ ജോസഫ് അഗസ്റ്റിൻ, മൊയ്ദീൻ സാദിഖ്, അഖിലേഷ്.എം.എം, എന്നിവർ ഉണ്ടായിരുന്നു.

NO COMMENTS