ന്യൂഡൽഹി : ഡൽഹി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിനു പിന്നാലെ ആം ആദ്മി പാർട്ടിയിൽ രാജി. പാർട്ടിയുടെ ഡൽഹി കണ്‍വീനർ ദിലീപ് പാണ്ഡേ സ്ഥാനത്തുനിന്നു രാജിവച്ചു. 270 വാർഡുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ 48 എണ്ണത്തിൽ മാത്രമാണ് എഎപിക്കു വിജയിക്കാൻ കഴിഞ്ഞത്. ഇതേതുടർന്നാണ് ദിലീപ് രാജിവച്ചത്. എഎപി ഡൽഹി കണ്‍വീനർ സ്ഥാനത്തുനിന്നു ഞാൻ രാജിവയ്ക്കുന്നു. അരവിന്ദ് കേജരിവാൾ മറ്റാരെയെങ്കിലും സ്ഥാനം ഏൽപ്പിക്കുമെന്നു കരുതുന്നു- സ്ഥാനം രാജിവച്ചുകൊണ്ട് ദിലീപ് ട്വിറ്ററിൽ കുറിച്ചു.