ന്യൂഡൽഹി: ഡൽഹിയിൽ ദ്വാരകയിലെ ബി.ജെ.പി.പ്രാദേശിക നേതാവ് സുരേന്ദ്ര മഡിയായെ രണ്ടംഗസംഘം വെടിവെച്ച് കൊലപ്പെടുത്തി. സുരേന്ദ്രയും ബന്ധുവും ഓഫീസിലിരുന്ന് ടി.വി. കാണുന്നതിനിടെയാണ് മുഖം മറച്ചെത്തിയ രണ്ടുപേർ ക്രൂരമായി മർദിച്ചശേഷം വെടിയുതിർക്കുകയായിരുന്നുവെന്നുംനാലോ അഞ്ചോ തവണ സുരേന്ദ്രയ്ക്ക് നേരേ ക്ലോസ് റേഞ്ചിൽ വെടിയുതിർ ത്തെന്നുമാണ് റിപ്പോർട്ട്. കൃത്യത്തിന് ശേഷം രണ്ടുപ്രതികളും ബൈക്കിൽ കയറി രക്ഷപ്പെട്ടു.രണ്ടുപേരാണ് ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്തിയതെങ്കിലും സംഘത്തിൽ മറ്റൊരാൾ കൂടിയുണ്ടായിരുന്നുവെന്നും ബൈക്കിലെത്തിയ മൂന്നുപേരിൽ രണ്ടുപേർ മാത്രമാണ് ഓഫീസിനകത്തേക്ക് കയറിയതെന്നും ഈ സമയം മൂന്നാമൻ കെട്ടിടത്തിന് പുറത്ത് കാവൽനിൽക്കുകയായിരുന്നുവെന്നും കൊലയ്ക്ക് ശേഷം മൂവരും ഇതേ ബൈക്കിൽ തന്നെയാണ് രക്ഷപ്പെട്ടതെന്നും പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെ ന്നും പോലീസ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി 7.30-ഓടെ സുരേന്ദ്രയുടെ ഓഫീസിലായിരുന്നു സംഭവം.