ഓട്ടിസമുള്ള കുട്ടികളെ സാമൂഹ്യവല്കരിക്കുന്നതിന് വിശാലമായ സമീപനം സമൂഹത്തിൽ നിന്നുണ്ടാകണം ; മന്ത്രി ഡോ:ആർ.ബിന്ദു

6

സ്റ്റേറ്റ് പ്രോഗ്രാം ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ് (SPEED) പദ്ധതിയുടെ പ്രഖ്യാപനവും കോംപ്രി ഹെൻസീവ് റിസോഴ്സ് ബുക്ക് ഓൺ ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ പുസ്തക പ്രകാശനവും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിച്ചു.

സർക്കാരിന്റെ നാലാമത് നൂറുദിന പരിപാടികളോടനുബന്ധിച്ചാണ് ഭിന്നശേഷി മേഖലയിലെ പരിശീലന ബോധവത്കരണ പരിപാടി കൾ ഉൾക്കൊള്ളിച്ചു കൊണ്ട് സ്റ്റേറ്റ് പ്രോഗ്രാം ഫോർ എഡ്യൂക്കേഷൻ ആൻഡ് എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ് (SPEED) എന്ന പദ്ധതി പ്രഖ്യാപിച്ചത്. ഓട്ടിസവുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ ചെയ്യാൻ  സർക്കാരിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പലയിടങ്ങളിലായി ഓട്ടിസം കേന്ദ്രങ്ങൾ ആരംഭിക്കുവാനും നിപ്മർ കേന്ദ്രീകരിച്ച് ഓട്ടിസം സംബന്ധിച്ച് ശാസ്ത്രീയ ഗവേഷണങ്ങൾ  മുന്നോട്ടുകൊണ്ടു പോകുന്ന കരുത്തുറ്റ  കേന്ദ്രം സ്ഥാപിക്കുവാനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഓട്ടിസമുള്ള കുട്ടികളെ സമ്പൂർണ്ണമായും സാമൂഹ്യവല്കരിക്കുന്നതിന് വിശാലമായ മാനവികതയോടു കൂടിയുള്ള സമീപനം  സമൂഹ ത്തിൽ നിന്നുണ്ടാകണം. ഓട്ടിസം സ്‌പെക്ട്രം ഡിസോഡേഴ്‌സിന്റെ പ്രത്യേകതകളെക്കുറിച്ച് സമഗ്രതയോടെ ഉള്ള പഠനങ്ങൾ അനിവാര്യമാണ്. ഇത്തരം പഠനങ്ങൾ നിരവധി കുടുംബങ്ങൾക്ക് ആശ്വാസകരമാവും.കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാന മാക്കുന്നതിനായി സർക്കാർ നിരവധിയായ പദ്ധതികളും പ്രവർത്തനങ്ങളും നടത്തി വരികയാണ്. മറ്റു മേഖലകളിൽ എന്ന പോലെ ഭിന്നശേഷി മേഖലയിലും മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്.

ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളും ആവശ്യമായ ഇടപെടലും സാധ്യമാക്കുന്ന രീതിയിൽ പ്രവർത്തനമാർഗ്ഗ രേഖകളുണ്ടാക്കാനും പരിശീലന പരിപാടികൾ സംഘടിപ്പിക്കാനുമുള്ള ഇടപെടൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖേന നടപ്പാക്കുന്നതായി മന്ത്രി പറഞ്ഞു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) നടന്ന പരിപാടിയിൽ സാമൂഹ്യനീതി ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു അധ്യക്ഷനായി. വാർഡ് കൗൺസിലർ നാജ ബി., സി.ഡി.സി ഡയറക്ടർ ഡോ. ദീപ ഭാസ്‌ക്കരൻ, നിഷ് എക്‌സിക്യൂട്ടിവ് ഡയറക്ടർ സുജ കുന്നത്ത്, ഡോ. മീനാക്ഷി, ഡോ. വിജയലക്ഷമി എന്നിവർ സംസാരിച്ചു. സാമൂഹ്യ സുരക്ഷാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ജേക്കബ് നന്ദി പറഞ്ഞു.

NO COMMENTS

LEAVE A REPLY