സഹകരണ മേഖലയിലെ പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍ നടപടികള്‍ സര്‍ക്കാര്‍ പരിഗണനയില്‍ : എ.സി.മൊയ്തീന്‍

223

പാലക്കാട് • സഹകരണ മേഖലയില്‍ നോട്ടു അസാധുവാക്കല്‍ മൂലം ഉണ്ടായ പ്രയാസങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍ നടപടികള്‍ സര്‍ക്കാര്‍ പരിഗണനയിലാണെന്നു മന്ത്രി എ.സി.മൊയ്തീന്‍. വിവാഹം ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഏതു വിധത്തില്‍ സഹായം നല്‍കാം എന്നതുള്‍പ്പെടെ പരിഗണിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തിരുന്നു. മന്ത്രിസഭയില്‍ക്കൂടി ചര്‍ച്ച ചെയ്ത ശേഷം നടപടി സ്വീകരിക്കും. സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാരും ധനകാര്യവകുപ്പും ഗ്യാരണ്ടി നല്‍കും. . സഹകരണ വാരാഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY