മഹാത്മാ ഗാന്ധിയുടെ കോലത്തിന് നേരെ ഹിന്ദു മഹാസഭാ നേതാവ് വെടിയുതിര്‍ത്തത് വിവാദം ;12 പേര്‍ക്കെതിരെ കേസെടുത്തു .

326

അലിഗന്ധ്:മഹാത്മഗാന്ധിയുടെ 71-ാം രക്തസാക്ഷിത്വ ദിനമായിരുന്ന ഇന്നലെ ഗാന്ധിയുടെ കോലത്തിന് നേരെ ഹിന്ദു മഹാസഭാ നേതാവ് വെടിയുതിര്‍ത്തത് വിവാദമായിരുന്നു.ഉത്തര്‍പ്രദേശില്‍ ഗാന്ധിവധത്തെ പ്രകീര്‍ത്തിച്ച ഹിന്ദു മഹാസഭാ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന നാല് പേര് അടക്കം 12 പേര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ രണ്ടുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

ഹിന്ദു മഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മകമായി വെടിയുതിര്‍ക്കുകയും കോലത്തില്‍ നിന്ന് ചോര ഒഴുകുന്നതായി പ്രദര്‍ശിപ്പിക്കുകയും ചെയ്തത്. അലിഗഡില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പ്രകോപനപരമായി പെരുമാറിയത്.ഇതിന് പുറകേ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സെയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും നടത്തി.

ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ ഗോഡ്സെക്ക് മുദ്രാവാക്യം വിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 ശൗര്യ ദിവസ് എന്ന പേരില്‍ ഹിന്ദു മഹാസഭ ആഘോഷിക്കുന്ന പതിവുണ്ട്. എന്നാല്‍ ഗാന്ധിയുടെ രക്തസാക്ഷിത്വം അതേപടി അവതരിപ്പിച്ചുള്ള ആഘോഷം ഇതാദ്യമായാണ്.

NO COMMENTS