ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് എത്തുന്നവരുടെ യൂണിഫോമിലും മാറ്റം. സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ബന്ദ ഗാല സ്യൂട്ടിന് പകരം താമരയുടെ മുദ്രയുള്ള ഷർട്ടും കാക്കി നിറത്തിലുള്ള അയഞ്ഞ പാന്റും നെഹ്രു ജാക്കറ്റും പുതിയ യൂണി ഫോമായി വരും. പ്രത്യേകം തയ്യാറാക്കിയ സാരിയാവും വനിതാ ജീവനക്കാരുടെ പുതിയ യൂണിഫോം. മണിപ്പൂരി തലപ്പാവും കന്നഡ തലപ്പാവും രാജ്യസഭയിലെയും ലോക്സഭയിലെയും മാർഷൽമാരുടെ യൂണിഫോമിന്റെ ഭാഗമാകും.യൂണിഫോമിൽ മാത്രമല്ല മാറ്റം. പാർലമെന്റിലെ സുരക്ഷാ ജീവനക്കാർക്ക് കമാൻഡോ പരിശീലനം നൽകുകയും അവരുടെ സാരി സ്യൂട്ടിനുപകരം സൈനി കരുടേതിന് സമാനമായ യൂണിഫോം വരികയും ചെയ്യും. പുതിയ പാർലമെന്റിൽ രാജ്യസഭയിലെ കാർപെറ്റിലും താമരയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സമാന മുദ്രയാവും യൂണിഫോമിലും ഉണ്ടാകുക എന്നാണ് സൂചന.
ദേശീയ പുഷ്പമാണ് താമര എങ്കിലും അത് ബിജെപിയുടെ ചിഹ്നംകൂടി ആയതിനാൽ ജീവനക്കാരുടെ യൂണിഫോമിലടക്കം താമരയുടെ മുല ആലേഖനം ചെയ്യപ്പെടുന്നത് രാഷ്ട്രീയ വിമർശനത്തിന് വഴിതെളിച്ചേക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയാണ് പുതിയ യൂണിഫോമുകൾ രൂപകൽപ്പന ചെയ്തതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടുചെയ്തു. വിദഗ്ധ സമിതിയാ ണ് അവർ രൂപകൽപ്പനചെയ്ത യൂണിഫോമുകളുടെ തിരഞ്ഞെടുപ്പ് നടത്തിയത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇതുസംബന്ധിച്ച വിവരങ്ങൾ വരുന്നത് പ്രത്യേക സമ്മേളനത്തിനിടെയാവും പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് മാറുകയെന്നാണ് സൂചന. സെപ്റ്റംബർ 19-ന് ഗണേശ ചതുർഥി മിനയിലേക്കും പുതിയ പാർലമെന്റ് നിരത്തിന്റെ ഉദ്ഘാടനം എന്നതുസംബന്ധിച്ച അനൗദ്യോഗിക റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.സെപ്റ്റംബർ 18 മുതൽ 22 വരെയാണ് പ്രത്യേക സമ്മേളനം.
യൂണിഫോമിൽ മാത്രമല്ല മാറ്റം. പാർലമെന്റിലെ സുരക്ഷാ ജീവനക്കാർക്ക് കമാൻഡോ പരിശീലനം നൽകുകയും അവരുടെ സാരി സ്യൂട്ടിനുപകരം സൈനികരുടേതിന് സമാനമായ യൂണിഫോം വരികയും ചെയ്യും. പുതിയ പാർലമെന്റിൽ രാജ്യസഭയിലെ കാർപെറ്റിലും താമരയുടെ മുദ്ര പതിപ്പിച്ചിട്ടുണ്ട്. സമാന മുദ്രയാവും യൂണിഫോമിലും ഉണ്ടാകുക എന്നാണ് സൂചന.ലോക്സഭയിലെയും രാജ്യസഭയിലെയും സുരക്ഷാ ജീവനക്കാരും സെക്രട്ടേറിയറ്റ് ജീവനക്കാരും അടക്കമുള്ളവരുടെ യൂണിഫോമിലും മാറ്റംവരുമെന്ന് റിപ്പോർട്ടുകൾ, ഇന്ത്യൻ ശൈലിയിലുള്ള യൂണിഫോമാകും പുതുതായി വരികയെന്ന് ഉന്നതതല വൃത്തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.