സര്‍ക്കാര്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി.

218

രാജസ്ഥാന്‍ :സര്‍ക്കാര്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ അന്‍വാര്‍ ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചുവെന്നാണ് രണ്ട് പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 12ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് പീഡനത്തിന് ഇരയായത്. വാര്‍ഡന്റെ വീട്ടിലെത്തിച്ച പെണ്‍കുട്ടികളെ ഇവര്‍ ഭര്‍ത്താവിന് കൈമാറുകയായിരുന്നു.

പെണ്‍കുട്ടികളെ വാര്‍ഡന്റെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും പീ‌ഡിപ്പിച്ചതായി പെണ്‍കുട്ടികള്‍ പറയുന്നു. ഹോസ്റ്റലില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥിനികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പളിനാണ് പരാതി നല്‍കി.പ്രിന്‍സിപ്പല്‍ പരാതി പൊലീസിന് കൈമാറിയതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സംഭവത്തെക്കുറിച്ച്‌ പൊലീസ് വിശദമായ അന്വേഷണം ആരംഭിക്കുകയും പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തു.

NO COMMENTS