എ.ഡി.ജി.പി ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

241

തിരുവനന്തപുരം: ഗതാഗത കമ്മീഷണറായിരിക്കേ ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണത്തില്‍ എ.ഡി.ജി.പി. ആര്‍. ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. റോഡ് സുരക്ഷ ഫണ്ട് ദുരുപയോഗം ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ ശ്രീലേഖയ്ക്കെതിരെയും പരാമര്‍ശമുള്ളതായാണ് വിവരം. വീട്ടിലേക്കുള്ള റോഡ് നിര്‍മാണത്തിന് പ്രാധാന്യം നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നതായാണ് വിവരം. ശ്രീലേഖ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായിരിക്കെ ക്രമക്കേട് നടത്തിയെന്നായിരുന്നു ആരോപണം. ആര്‍ ശ്രീലേഖയ്ക്ക് എതിരായ ഫയല്‍ പൂഴ്ത്തിയെന്ന ആരോപണത്തില്‍ ചീഫ് സെക്രട്ടറിക്കും വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കി.

ശ്രീലേഖയ്ക്ക് എതിരായ ഫയല്‍ ചീഫ് സെക്രട്ടറി മനപ്പൂര്‍വം വൈകിപ്പിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മാനദണ്ഡം പാലിക്കാതെ നടത്തിയ സ്ഥലംമാറ്റം, റോഡ് സുരക്ഷാഫണ്ടിന്റെ അനധികൃത വിനിയോഗം, ഓഫീസ് പ്രവര്‍ത്തനങ്ങളിലെ സാമ്ബത്തിക ക്രമക്കേടുകള്‍, ഔദ്യോഗിക വാഹനത്തിന്റെ ദുരുപയോഗം തുടങ്ങി ഒന്‍പത് ആരോപണളുടെ പേരിലാണ് എ.ഡി.ജി.പി. ആര്‍. ശ്രീലേഖയ്ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയത്. കേരള ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനാണ് ഇത് സംബന്ധിച്ച്‌ പരാതി നല്‍കിയത്. ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ ജെ. തച്ചങ്കരി അന്വേഷിച്ച്‌ നടപടി ശുപാര്‍ശ ചെയ്ത് ഫയല്‍ ഗതാഗത സെക്രട്ടറിക്ക് കൈമാറുകയായിരിന്നു. കഴിഞ്ഞ ജൂലായ് 25-ന് ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ പ്രത്യേക കുറിപ്പോടെ ഫയല്‍ മന്ത്രി എ.കെ. ശശീന്ദ്രന് നല്‍കി. തുടര്‍ന്ന് മന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
തച്ചങ്കരിക്കുമുമ്ബാണ് ശ്രീലേഖ ഗതാഗത കമ്മീഷണറായി പ്രവര്‍ത്തിച്ചത്. അന്ന് ശ്രീലേഖ നടത്തിയ സ്ഥലംമാറ്റം, വിദേശയാത്രകള്‍ എന്നിവയില്‍ ക്രമക്കേടുണ്ടെന്നാണ് തച്ചങ്കരി കണ്ടെത്തിയത്. അതേസമയം, തന്നോടുള്ള വിരോധം തീര്‍ക്കാന്‍ തച്ചങ്കരി ശ്രമിക്കുന്നുണ്ടെന്ന് ശ്രീലേഖ മുമ്ബ് ആരോപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY