ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ ഡോക്ടര്‍ റിമാന്‍ഡില്‍

207

പാലോട്: ഗര്‍ഭിണിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വ്യാജ ഡോക്ടര്‍ പിടിയില്‍. പാലോട് കുന്നുംപുറം സ്വദേശി ഉണ്ണി എന്നു വിളിക്കുന്ന സജീവ്(39) ആണ് അറസ്റ്റിലായത്. സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവാവ് വ്യാജ ഡോക്ടര്‍ ചമഞ്ഞെത്തിയത്. ഇവിടെ പരിശോധനയ്ക്കു വന്ന യുവതിയെയാണ് ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.യുവതി തനിച്ചാണ് ആശുപത്രിയില്‍ എത്തിയത്. ഇവരുടെ കൂടെ ആരും ഇല്ലെന്നു കണ്ട സജീവ് ആ തക്കം നോക്കി വാര്‍ഡില്‍ കയറിപ്പറ്റുകയായിരുന്നു. തുടര്‍ന്ന് താന്‍ ഗര്‍ഭിണികളെ പരിശോധിക്കാന്‍ എസ്‌എടിയില്‍ നിന്ന് വന്ന പുതിയ ഡോക്ടര്‍ എന്നു പറഞ്ഞാണ് പരിശോധന നടത്തി.

പരിശോധനയില്‍ സംശയം തോന്നിയതും മദ്യത്തിന്റെ ഗന്ധമടിച്ചതും യുവതിയില്‍ സംശയം ഉണ്ടാക്കി. തുടര്‍ന്ന് യുവതി ബഹളം വയ്ക്കാന്‍ തുടങ്ങിയതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. യുവതി പാലോട് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പാലോട് സിഐ കെ.ബി. മനോജ്കുമാറിന്റെ നേതൃത്വത്തില്‍ എസ്‌ഐ അഷറഫ്, എഎസ്‌ഐ അന്‍സാരി, സിപിഒമാരായ പ്രദീപ്, രാജേഷ്, എന്നിവരുടെ സംഘമാണ് അറസ്റ്റ് ചെയ്തത്.പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്.

NO COMMENTS