കൊച്ചി: കറുകുറ്റിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അഗ്നിശമന സേനാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണച്ചു. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല.
കാര്‍ ഭാഗികമായി കത്തിനശിച്ചു. സംഭവത്തേത്തുടര്‍ന്ന് ഇവിടെ ഗതാഗത തടസവും അനുഭവപ്പെട്ടു. കഴിഞ്ഞ ദിവസം കൊച്ചിയിലെ കുണ്ടന്നൂരിലും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചിരുന്നു.