കോഴിക്കോട്: കുറ്റ്യാടി വേളത്ത് വനിതാ പഞ്ചായത്തംഗത്തെ പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം. പഞ്ചായത്ത് മെമ്പർ ലീല ആര്യന്ങ്കാവലിനെതിരേയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കൊയ്യുറ സ്വദേശി ബാലന് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ലൈഫ് പദ്ധതിയില്‍ വീടനുവദിക്കാന്‍ ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് വനിതാ പഞ്ചായത്തംഗത്തിന് നേരെ അറസ്റ്റിലായയാള്‍ ആക്രമണം നടത്തിയത്. പഞ്ചായത്ത് ഓഫീസിനുള്ളില്‍ വച്ചായിരുന്നു ആക്രമണം. ലീലയുടെ ശരീരത്ത് പെട്രോളൊഴിച്ചതിന് പിന്നാലെ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ചേര്‍ന്ന് ബാലനെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഭാര്യയുടെ പേരില്‍ ബാലന് നാല് വര്‍ഷം മുന്‍പ് വീടനുവദിച്ചിരുന്നുവെന്നും അതിനാലാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.