തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് എ. ഹേമചന്ദ്രന്‍. ഇത് കാണിച്ച് ഹേമചന്ദ്രന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഈ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും തന്നെ മറ്റേതെങ്കിലും സ്ഥാനത്തേക്ക് മാറ്റണമെന്നും അല്ലെങ്കില്‍ രാജിവച്ചൊഴിയുമെന്നും ഹേമചന്ദ്രന്‍ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളും യൂനിയനുകളുടെ പ്രതികൂല നിലപാടുകളുമാണ് ഇത്തരത്തില്‍ ഒരു കത്ത് നല്‍കാന്‍ തന്നെ ലപ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഗതാഗതവകുപ്പുകൂടി ഹേമചന്ദ്രന്‍ കൈകാര്യം ചെയ്യുന്നുണ്ട്.