കാസർകോട്: ജില്ലയിലെ അങ്കണവാടികൾ, തുടങ്ങി സ്‌കൂളുകൾ, പ്രൊഫഷണൽ കോളജു കൾ ഉൾപെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും, അഭിമുഖങ്ങൾക്കും മാറ്റമുണ്ടാകില്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്ന തിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും മഴ ശക്തമായ സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലക്കാണ് ഈ നടപടിയെന്നും കലക്ടർ അറിയിച്ചു.