ആക്രിക്കടയിൽ വൻ തീപിടുത്തം ; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു ;

40

എറണാകുളം സൗത്ത് പാലത്തിന് സമീപം ആക്രിക്കടയിൽ ഇന്ന് പുലർച്ചെ 2.30 ഓടെയാണ് തീപിടുത്തമുണ്ടായത്. ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 12ഓളം സ്ക്രാപ്പ് ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു പത്തിലധികം യൂണിറ്റ് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. ഗോഡൗണിലുണ്ടായിരുന്ന ഒമ്പത് തൊഴിലാളികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി. ഷോർട്ട് സർക്യൂട്ട് സാധ്യതയില്ലെന്നും സാമൂഹ്യ വിരുദ്ധരാണ് തീയിട്ടതെന്നുമാണ് കടയുടമ ആരോപിക്കുന്നത്. 30 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന് ഫയർ ലൈസൻസ് ഇല്ല എന്നാണ് വിവരം.

നിരവധി വ്യാപാര സ്ഥാപനങ്ങളും വീടുകളും ഫ്ലാറ്റുകളും ഉള്ള പ്രദേശമാണിത്. സമീപത്ത് കൂടിയാണ് റെയിലും മെട്രോ ലൈനും കടന്നു പോകുന്നത്. തീപിടുത്തത്തെ തുടർന്ന് രണ്ട് മണിക്കൂറിലധികം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. സൗത്ത് പാലത്തിലൂടെയുള്ള വാഹന​ഗതാ​ഗതവും നിയന്ത്രിച്ചു. സുരക്ഷ പരി​ഗണിച്ച് സമീപത്തെ കെട്ടിടങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. നിലവിൽ തീ നിയ ന്ത്രണ വിധേയമാണ്. ഇതര സംസ്ഥാന തൊഴിലാളികളും നേപ്പാൾ സ്വദേശികളുമായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്. ആളപായമില്ല.

NO COMMENTS

LEAVE A REPLY