തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ശക്തമായ പ്രതിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ‘കൊടിയ വഞ്ചന, വാഗ്ദാന ലംഘനം’ എന്നാണ് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ മദ്യ നയത്തെ കുറിച്ച് എകെ ആന്റണിയുടെ പ്രതികരണം. ഈ കളി തീക്കളിയാണെന്നും ഇതിനേക്കാള്‍ വലിയ ചതിയും വഞ്ചനയും വാഗ്ദാന ലംഘനവും മറ്റൊരു സര്‍ക്കാരും ചെയ്തിട്ടില്ലെന്നും എ.കെ ആന്റണി പറഞ്ഞു. ‘തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പൂട്ടിയ ബാറുകള്‍ തുറക്കും എന്ന രീതിയില്‍ കരാറുണ്ടായിരുന്നുവെന്ന ആരോപണം ശരിയായി. ജനരോഷം ഭയന്നാണ് ഇത്രയും കാലം ഇത് നീട്ടി കൊണ്ടു പോയതെന്നും എകെ ആന്റണി അഭിപ്രായപ്പെട്ടു.