തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റ ബിജെപി വിരുദ്ധ പ്രകടനം വെറും നാടകമാണെന്ന് എ.കെ.ആന്റണി. കേരളത്തില്‍ ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാന്‍ സിപിഎമ്മിലെ ഒരു പ്രബല വിഭാഗം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെപിസിസി പട്ടിക സംബന്ധിച്ച തര്‍ക്കങ്ങള്‍ വേഗം പരിഹരിക്കും. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.