ന്യൂഡല്‍ഹി: ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതിയംഗം എ.കെ ആന്റണി 50,000 രൂപ സംഭാവന നല്‍കി.
ഡല്‍ഹിയിലെ വസതിയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് 50,000 രൂപയുടെ ചെക്ക് ആന്റണി കൈമാറിയത്. അസുഖ ബാധിതനായി വീട്ടില്‍ വിശ്രമിക്കുന്ന ആന്റണിയെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടൊപ്പമാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു.
ദുരിതാശ്വസ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിന്റെ എല്ലാ പിന്തുണയും ആന്റണി ഉറപ്പ് നല്‍കി.