ഷുഹൈബ്​ വധം കമ്മ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകമാണെന്ന് എ.കെ ആന്‍റണി

309

കണ്ണൂര്‍: ഷുഹൈബ്​ വധം കമ്മ്യൂണിസ്​റ്റ്​ പാര്‍ട്ടിയുടെ ആസൂത്രിത കൊലപാതകമാണെന്ന് കോണ്‍ഗ്രസ്​ പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്‍റണി. ഇത്രയേറെ ക്രൂരമായ ഒരു കൊലപാതകം ചെയ്‌തിട്ടും അൽപ്പം പോലും പശ്ചാത്താപമില്ലാത്ത പാർട്ടിയാണ് കമ്മ്യൂണിസ്​റ്റ് പാർട്ടിയെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ഷുഹൈബിന്റെ മാതാപിതാക്കളെ കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷുഹൈബിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചന നടന്നുവെന്നത് പകൽ പോലെ വ്യക്തമാണ്. കരുതിക്കൂട്ടി ദിവസങ്ങളോളം ഉന്നത തലങ്ങളില്‍ ഗൂഢാലോചന നടത്തി നടപ്പിലാക്കിയ ആക്രമണമാണിത്​. ഇതിനെതിരെ കേരള സമൂഹം ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS