കേരളപ്പിറവി ആഘോഷത്തിലേക്കു ക്ഷണിച്ചെങ്കിലും പരിപാടിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പ്രകടിപ്പിച്ച് എ.കെ.ആന്റണി

218

തിരുവനന്തപുരം• നിയമസഭാ വളപ്പില്‍ നടന്ന കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികാഘോഷച്ചടങ്ങിലേക്കു ക്ഷണിച്ചെങ്കിലും പരിപാടിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചു മുന്‍ മുഖ്യമന്ത്രി എ.കെ.ആന്റണി രംഗത്തെത്തി. പരിപാടിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനാലാണു ചടങ്ങില്‍നിന്നു വിട്ടുനിന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പരിപാടിയിലേക്കു ക്ഷണിച്ചിരുന്നു. എന്നാല്‍, നോട്ടിസ് കണ്ടപ്പോള്‍ പോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
പരിപാടിയില്‍ ക്ഷണിച്ചോയെന്നതിനെക്കുറിച്ച്‌ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നായിരുന്നു മുന്‍പ് ഇതേക്കുറിച്ച്‌ പ്രതികരണമാരാഞ്ഞപ്പോള്‍ അദ്ദേഹം നിലപാടെടുത്തത്. പരിപാടി നടക്കട്ടെ, അതിന്റെ ശോഭ കെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.നിയമസഭാ വളപ്പില്‍ നടന്ന കേരളപ്പിറവിയുടെ വാര്‍ഷികാഘോഷച്ചടങ്ങള്‍ അവസാനിച്ചതിനു പിന്നാലെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്താത്തതിലുള്ള അതൃപ്തി പ്രകടമാക്കി അദ്ദേഹം രംഗത്തെത്തിയത്. ഫോണില്‍ ക്ഷണം ലഭിച്ചിരുന്നെങ്കിലും വിശിഷ്ടാതിഥികളുടെ പട്ടികയില്‍ പേരില്ലാത്തതിനാലാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്ന് ആന്റണിയോട് അടുത്ത വൃത്തങ്ങള്‍ നേരത്തേതന്നെ സൂചിപ്പിച്ചിരുന്നു.

NO COMMENTS

LEAVE A REPLY