ന്യൂഡല്‍ഹി • കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്ന ഏക നടപടി വീമ്പുപറച്ചില്‍ മാത്രമെന്നു മുന്‍പ്രതിരോധമന്ത്രി എ.കെ.ആന്റണി. തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ വീഴ്ചയാണ് വ്യക്തമാക്കുന്നത്. സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടുകള്‍ പരിഗണിക്കുന്നില്ല. സര്‍ക്കാരിന്‍റെ മനഃസാക്ഷി മരവിച്ചുപോയെന്നും അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു. പഠാന്‍കോട്ട് വ്യോമസേന താവളത്തിലുണ്ടായ ഭീകരാക്രമണത്തിലെ അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന്‍റെ കൈവശമിരിക്കുകയാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ ഒരു നടപടിയുമെടുത്തിട്ടില്ല. നടപടിയെടുത്തിരുന്നുവെങ്കില്‍ ഉറിയും നഗ്രോതയും സംഭവിക്കില്ലായിരുന്നു. ഉറിയിലെ ഭീകരാക്രമണത്തില്‍ 19 ജവാന്മാരുടെ ജീവനാണ് നമുക്ക് നഷ്ടമായത്.