പാലക്കാട്: സൗമ്യ വധക്കേസില്‍ കേസ് ഡയറി തയ്യാറാക്കിയ പോലീസുകാരന് ഗുരുതര വീഴ്ച വരുത്തിയെന്ന് മന്ത്രി എ.കെ ബാലന്‍. ട്രെയിനില്‍ നിന്നും വീണു എന്നതിനു പകരം തള്ളിയിട്ടു എന്നായിരുന്നുവെങ്കില്‍ വിധി മറ്റൊന്നായിരുന്നേനെയെന്നും അദ്ദേഹം പറഞ്ഞു.
ട്രെയിനില്‍ നിന്നും ഗോവിന്ദച്ചാമിയാണ് സൗമ്യയെ തള്ളിയിട്ടത് എന്ന് വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു സൂപ്രിംകോടതിയുടെ കണ്ടെത്തല്‍. സൗമ്യ ട്രെയിനില്‍ നിന്നും ചാടിയതാകാമെന്നായിരുന്നു സൂപ്രിംകോടതിയുടെ നിഗമനം. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ വിധി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി സുപ്രിംകോടതി തള്ളിയിരുന്നു. ഗോവിന്ദച്ചാമിക്ക് വധശിക്ഷ വാങ്ങി നല്‍കാനുള്ള നിയമപോരാട്ടവും ഇതോടെ അവസാനിച്ചു എന്നുവേണം പറയാന്‍.