തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുമെന്നും അതിന് മുമ്ബ് ആര്‍ക്കും നല്‍കില്ലെന്ന്‍ മന്ത്രി എ.കെ ബാലന്‍. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചട്ടമില്ല. നിയമസെക്രട്ടറിയുടെ അഭിപ്രായം തേടിയാണ് റിപ്പോര്‍ട്ടിന്മേലുള്ള തീരുമാനങ്ങള്‍. അഭിപ്രായങ്ങള്‍ തേടിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറയുന്നത് വിവരക്കേടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.