കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകത്തെ അപലപിക്കുന്നുവെന്നും പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി എ.കെ. ബാലന്‍. കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏത് അന്വേഷണത്തിനും തയാറാണ്. കണ്ണൂരില്‍ സമാധാനം കാത്തു സൂക്ഷിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും ബാലന്‍ പറഞ്ഞു.